ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും. ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുണ്ടാകുക. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ ഉടന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കൊവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് നിര്‍ത്തി വച്ചത്.
ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്.
Discussion about this post