ബീജിംഗ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരിയായ ബസു ഇന്റര്‍നാഷണില്‍നിന്നുളള ഇറക്കുമതി നിരോധിച്ച് ചൈന. ഒരാഴ്ചത്തേയ്ക്കാണ് ഇറക്കുമതി നിരോധിച്ചതായി ചൈനയുടെ കസ്റ്റംസ് ഓഫീസ് അറിയിച്ചത്.
ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്നു സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സാധാരണനിലയിലാകുമെന്നും ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post