പാല് നിറച്ച ടബ്ബില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളിക്കുന്ന ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിയിലെ കോന്യ നഗരത്തിലെ ഒരു ഡയറി ഫാമിലാണ് സംഭവം നടന്നത്.
ഏറെ ആസ്വദിച്ചായിരുന്നു ജീവനക്കാരന്റെ പാലിലെ കുളി. ഡയറി യൂണിറ്റില്‍ ശേഖരിച്ച പാല് നിറച്ച ടബ്ബില്‍ ഇറങ്ങി കിടന്ന ശേഷം കപ്പ് കൊണ്ട് പാല് കോരി തലയില്‍ ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ പിന്നീട് സോഷ്യല്‍മീഡിയയില്‍ വൈറലായി.
ഇതിന് പിന്നാലെ ടബ്ബില്‍ കിടന്ന ജീവനക്കാരനും വീഡിയോ എടുത്ത മറ്റൊരാളും അറസ്റ്റിലായി. സംഭവത്തെ തുടര്‍ന്ന് ഡയറി യൂണിറ്റ് താല്‍ക്കാലികമായി അടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫാമിലെ ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. ആരോഗ്യ സുരക്ഷാ കാര്യങ്ങള്‍ ഉയര്‍ത്തി വിമര്‍ശനം വന്നതിന് പിന്നാലെയാണ് നടപടി.
Discussion about this post