ബാഗ്ദാദ്: ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദ് വിമാനത്താവളത്തിനു സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ട്രൈബല്‍ ഹാഷിദ് ഫോഴ്സ് സ്റ്റേഷനു നേരെ ആക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു.
സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ സെന്‍ട്രല്‍ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നാല് വാഹനങ്ങളിലായി സംഭവ സ്ഥലത്ത് എത്തിയ ഭീകരര്‍ ഇവര്‍ നേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Discussion about this post