‘കൊടുംവില്ലനാവാന്‍’ കൊവിഡ് മഹാമാരി; 2021ല്‍ ലോകത്ത് 150 ദശലക്ഷംപേര്‍ കൊടും പട്ടിണിയിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്

കൊവിഡ് മഹാമാരി മൂലം 2021ഓടെ ലോകത്ത് 150 ദശലക്ഷത്തോളം ജനങ്ങള്‍ കൊടുംപട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. കൊവിഡിനു ശേഷമുള്ള ‘വ്യത്യസ്തമായ സമ്പദ്വ്യവസ്ഥയ്ക്കായി’ രാജ്യങ്ങള്‍ തയാറെടുക്കണമെന്നും മൂലധനം, തൊഴില്‍, നൈപുണ്യം, നവീന ആശയങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പുതിയ വ്യവസായങ്ങളിലേക്കും മേഖലകളിലേക്കും നീങ്ങണമെന്നും ലോക ബാങ്ക് നിര്‍ദേശം മുന്‍പോട്ട് വെയ്ക്കുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോക ബാങ്കിന്റെ മുന്നറിയിപ്പ്;

കൊവിഡ് കാരണം ഈ വര്‍ഷം അവസാനത്തില്‍ 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ ആളുകളെ കൊടുംദാരിദ്ര്യം വിഴുങ്ങും. ഇത് സാമ്പത്തിക പ്രയാസത്തിന്റെ പാരമ്യത്തിന് അനുസരിച്ച് 2021ല്‍ 150 ദശലക്ഷം പേരായി വര്‍ധിച്ചേക്കും. കൊവിഡ് ബാധിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ദാരിദ്ര്യനിരക്ക് 2020ല്‍ 7.9 ശതമാനമായി കുറയുമായിരുന്നു. മഹാമാരിയും ആഗോള മാന്ദ്യവും ലോക ജനസംഖ്യയില്‍ 1.4% ആളുകളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിവീഴ്ത്തും.

Exit mobile version