തമിഴില്‍ ഹിറ്റ് ചിത്രമായ ഒരു നാള് മുതല്വന് ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണ്. ആ ചിത്രത്തിന് സമാനമായി ഒരു നാള് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചിരിക്കുകയാണ് 16കാരിയായ ആവ മുര്തോമയ്ക്ക്. അങ്ങ് ഫിന്‍ലാന്റിലാണ് ഈ വ്യത്യസ്തമായ സംഭവം അരങ്ങേറിയിരിക്കുന്നത്.
ഫിന്‍ലാന്റ് പ്രധാനമന്ത്രി സന്നാ മരിന് തന്നെയാണ് ഈ ദൗത്യം ആവയെ ഏല്‍പ്പിച്ചത്. ബുധനാഴ്ച്ച ഒരുദിവസം മുഴുവന്‍ ആവയ്ക്ക് പ്രധാനമന്ത്രി പദവി വഹിക്കാന്‍ അവസരം ലഭിച്ചതിനു പിന്നില്‍ മതിയായ കാരണവുമുണ്ട്. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സന്നാ മരിന് തന്നെയാണ് തീരുമാനമെടുത്തത്.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തം വഹിക്കാറുള്ള വ്യക്തിയാണ് ഈ 16കാരി. വെറുതെ പദവിയില്‍ ഇരിക്കുക മാത്രമല്ല എംപിമാരും മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു ഈ കൊച്ചുമിടുക്കി. ഒരുദിവസമാണെങ്കില്ക്കൂടിയും രാജ്യത്തെ പ്രധാനമന്ത്രി പദവിയില്‍ ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആവ പ്രതികരിച്ചു.
പെണ്‍കുട്ടികള്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും ആണ്‍കുട്ടികളുടേതുപോലെ അവരും സാങ്കേതികരംഗത്ത് മികവ് പുലര്‍ത്തുന്നവരാണെന്നും അധികാരികള്‍ അറിഞ്ഞിരിക്കണമെന്നും ആവ പറയുന്നു.
Discussion about this post