ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ടെക്സസിലെ ഡാളസിനടുത്ത് മെസ്കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്സ് അലക്സാണ്ടറാണ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തും.
അതേസമയം അമേരിക്കയില്‍ കഴിഞ്ഞ ദിവസം പുതുതായി 63,584 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,896,855 ആയി ഉയര്‍ന്നു. 392 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത എന്നാണ് വേള്‍ഡോ മീറ്ററിന്റെ കണക്ക്.
Discussion about this post