മസ്‌കറ്റ്: പെട്രാള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു. തൊഴിലാളിയുടെ മനഃസാന്നിദ്ധ്യവും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തമാണ്. തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതരും രംഗത്തെത്തി.
വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൊഴിലാളിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ട്വീറ്റ് ചെയ്തു. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.