നടി നയാ റിവേരയെ പിരു തടാകത്തില്‍ കാണാതായി; ബുധനാഴ്ച ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും തുടരുന്നു

കാലിഫോര്‍ണിയ: നടിയും ഗായികയും മോഡലുമായ നയാ റിവേരയെ കാണാതായതി. തടാകത്തിലാണ് താരത്തിനെ കാണാതായത്. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തില്‍ വെച്ചാണ് നയായെ കാണാതായത്.

നാല് വയസ്സുള്ള മകനൊപ്പം ബോട്ടില്‍ സഞ്ചരിക്കവെയാണ് അപകടം. സംഭവത്തിന് തൊട്ടുമുന്‍പ് മകനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. പിരു തടാക ജലസംഭരണിയില്‍ ബുധനാഴ്ച റിവേര ഒരു ബോട്ട് വാടകയ്ക്കെടുത്തിരുന്നതായും മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നടി വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം. 2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയില്‍ ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളില്‍ റിവേര വേഷമിട്ടു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. അതേസമയം, 2018 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തിരുന്നു.

Exit mobile version