ഇസ്ലാമാബാദ്: പാകിസ്താന് ആരോഗ്യമന്ത്രി ഡോ. സഫര്‍ മിര്‍സയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിതനായ കാര്യം അറിയിച്ചത്. നേരത്തെ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം കുറിച്ചു.
പാകിസ്താനില്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ പ്രധാന നേതാക്കള്‍ക്കുള്‍പ്പെടെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പാക് വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചില പാകിസ്താന് നേതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. മുന്‍ ബലൂചിസ്താന്‍ ഗവര്‍ണര്‍ സയിദ് ഫസല്‍ അഘ, പാകിസ്താന് തെഹരീക് ഇന്‍സാഫ് പാര്‍ട്ടി, പഞ്ചാബിലെ നേതാവ് ഷഹീന് രസ, സിന്ധിലെ മന്ത്രി സഭാംഗം ഗുലാം മുര്‍തസ ബലോച്, പിടിഐ നേതാവ് ജംഷെയ്ദെയ്ദ് തുടങ്ങിയവര്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.
ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസര്‍, പ്രതിപക്ഷ നേതാവ് ഷെഹ്ബസ് ഷരിഫ്, സിന്ധ് ഗവര്‍ണര്‍ ഇമ്രാന് ഇസ്മയില്‍, പിപിപി നേതാവ് സയീദ് ഖാനി, റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് തുടങ്ങിയവര്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്.
<327> I have tested positive for COVID-19. Under med advice I have isolated myself at home & taking all precautions. I have mild symptoms. Please keep me in your kind prayers. Colleagues, keep up the good work! You are making a big difference & I am proud of you.
— Zafar Mirza (@zfrmrza) July 6, 2020
Discussion about this post