ഫ്‌ളോയ്ഡിന് നീതി തേടിയുള്ള പ്രക്ഷോഭത്തിനിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ടു: ക്ഷമ ചോദിച്ച് യുഎസ് അംബാസിഡർ

വാഷിങ്ടൺ: ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് പിന്നാലെ യുഎസിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനിടെ മഹാത്മ ഗാന്ധി പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ക്ഷമ ചോദിച്ച് ഇന്ത്യയിലെ യുഎസ് അംബാസിഡർ കെൻ ജസ്റ്റർ.

‘ഗാന്ധി പ്രതിമ തകർക്കപ്പെട്ടതിൽ ക്ഷമചോദിക്കുന്നു. ഞങ്ങളുടെ ആത്മാർഥമായ ക്ഷമാപണം സ്വീകരിക്കണം. ജോർജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവവും അതിനു പിന്നാലെയുണ്ടായ അക്രമവും ക്രൂരതയും ഭയപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലമുള്ള മുൻവിധികൾക്കും വിവേചനത്തിനും എതിരാണ് ഞങ്ങൾ. ഞങ്ങൾ ഇതു മറികടക്കും. കൂടുതൽ മെച്ചപ്പെടും.’ എന്ന് ജസ്റ്റർ ട്വിറ്ററിൽ കുറിച്ചു.

ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിനിടെ വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിലാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version