സ്ത്രീകളെ സമൂഹത്തില്‍ മാറ്റി നിര്‍ത്തുന്ന സംഭവം ആദ്യമൊന്നുമല്ല.. എല്ലാമേഖലയിലും എല്ലാ രാജ്യത്തും പതിവാണ് സ്ത്രീപുരുഷ വിവേചനം.
അടുത്തിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രജ്ഞയോ ഗവേഷകയോ ആരുമാകട്ടെ വനിതയാണെങ്കില്‍ അവര്‍ ആക്ഷേപത്തിനും പരിഹാസത്തിനും പാത്രമാകുന്നതു വ്യാപകമാണെന്നു തെളിയിക്കുന്ന സംഭവമാണിത്.
ആംബര്‍ റോബര്‍ട്സ് എന്ന് ശാസ്ത്രഞ്ജയാണ് മനസു തുറക്കുന്നത്. ട്രോ ഫിസിക്സില്‍ ഗവേഷണം നടത്തുന്ന യുവതിയാണ് ഇവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി (നിര്‍മിത ബുദ്ധി) ബന്ധപ്പെട്ട ഒരു പ്രോഗ്രാമിന്റെ ഡയറക്ടര്‍ കൂടിയാണ് ആംബര്‍. വിമാനത്താവളത്തില്‍ വിശ്രമിക്കവേ തനിക്കുണ്ടായ ദുരനുഭവം അവര്‍ ട്വിറ്ററിലാണ് വിവരിച്ചത്. വിമന്‍ ഇന്‍സ്റ്റെം, വിമന്‍ ഇന്ടെക് എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടാണ് അവര്‍ അനുഭവം ട്വിറ്ററില്‍ പറയുന്നത്.
‘ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനുവേണ്ടി ഞാന്‍ എന്റെ രണ്ടു ലാപ് ടോപുകളും പുറത്തെടുത്തു. പെട്ടെന്ന് എവിടെനിന്നോ വന്ന ഒരു ചെറുപ്പക്കാരന് ചോദിച്ചു: എന്തിനാണു നിങ്ങള്‍ക്കു രണ്ടു ലാപ്ടോപ്പുകള്? ഒരു ലാപ്ടോപ് അസ്ട്രോ ഫിസിക്സിനുവേണ്ടി. മറ്റൊന്ന് നിര്‍മിത ബുദ്ധി പ്രവര്ത്തനങ്ങള്ക്കുവേണ്ടിയും’. അവിടെ ആ ചെറുപ്പക്കാരന്റെ കണ്ണുകളിലും കണ്ടു വിവേചനം എന്ന് ആംബര്‍ പറയുന്നു. സ്വന്തം ജോലി ചെയ്യാന്‍ പോലും സ്ത്രീകള്‍ക്ക് മറ്റുള്ളവരെ പേടിക്കേണ്ട അവസ്ഥയാണോ..?
രണ്ടു വ്യത്യസ്തമായ മേഖലകളില്‍ ഒരു യുവതിക്ക് വൈദഗ്ധ്യം തെളിയിക്കാന്‍ കഴിയില്ലെന്നാണ് പുരുഷന്മാര് വിചാരിച്ചിരിക്കുന്നതെന്ന് ആംബര്‍ പറയുന്നു. എന്നാല്‍ ഇതിന് അറുതി വരുത്തണം എന്നുറച്ചാണ് ആംബര്‍ റോബര്‍ട്സ് പോസ്റ്റിട്ടതും ചര്‍ച്ച തുടങ്ങിവച്ചതും. താന്‍ 2 ലാപ് ടോപ് ഉപയോഗിക്കും അതിന് മറ്റുള്ളവര്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ടോ എന്നും ട്വിറ്ററില്‍ ചോദിക്കുന്നു.
*I take out both of my laptops at airport security* Random guy: *scoffs* “What do you need 2 laptops for?” Me: “Well one is for my astrophysics work and one is for my artificial intelligence work.” #priceless #WomenInSTEM #womenintech #ai #GirlBoss
— Amber Roberts (@AstronomerAmber) November 19, 2018
ഒരു യുവതിക്കു നേരിടേണ്ടിവരുന്ന ആദ്യത്തെ വിവേചനമല്ല ഇത്. അവസാനത്തേതുമല്ല. ദിവസേനയെന്നോണം എത്രയോ വനിതകള്‍ അനേകം മേഖലകളില്‍ വിവേചനം നേരിടുന്നു. മുന്‍വിധികള്‍ക്ക് ഇരയാകുന്നു. എങ്ങും എവിടെയും ഒരു വ്യത്യാസവുമുണ്ടാകുന്നില്ല. എന്തായലും ആംബര്‍ റോബര്‍ട്സിന്റെ പോസ്റ്റ് വൈറലായി.
എന്നാല്‍ നിരവധിപേര്‍ പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണവുമായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും തുടങ്ങി.
ആ ചെറുപ്പക്കാരന് ഒരു കൗതുകത്തിനുവേണ്ടി മാത്രം ലാപ്ടോപിനെക്കുറിച്ചു ചോദിച്ചതായിരിക്കും എന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ പുരുഷന്മാര്ക്ക് എന്തുമാകാം. സ്ത്രീകള്‍ക്ക് വ്യക്തമായ കാരണങ്ങളുടെ പേരില്‍പ്പോലും പഠനത്തിനാവശ്യമായ വസ്തുക്കള്‍ കൊണ്ടുനടക്കാനും പാടില്ല. ഇതാണോ സമത്വവും നീതിയും എന്ന് ചിലര്‍ ചോദിക്കുന്നു.
Discussion about this post