ടോക്യോ: കൊവിഡ് 19 വൈറസ് ലോക രാജ്യങ്ങളെ തകര്‍ത്തതോടെ ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ച് ജപ്പാന്. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടത് അനിവാര്യതയാണെന്നാണ് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ വ്യക്തമാക്കിയത്. നേരത്തേ ജപ്പാന് ടോക്യോ2020 ഒളിമ്പിക്സിന് സജ്ജമാണെന്നാണ് ജപ്പാന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാണ് കൊവിഡ് 19 എന്ന വൈറസ് ലോക രാജ്യങ്ങളെ നിശ്ചലമാക്കിയതോടെ ജപ്പാന് ഒളിമ്പിക്സ് സംഘാടനത്തെ കുറിച്ച് മാറ്റി ചിന്തിക്കേണ്ടി വന്നു.
ഒളിമ്പിക്സ് മാറ്റിവെക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് സമിതി (ഐഒസി)ക്ക് മേല്‍ സമ്മര്‍ദം ഏറിവരികയാണ്. നാലാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്നാണ് ഐഒസിയുടെ നിലപാട്. അതേസമയം ഒളിമ്പിക്സില്‍ നിന്ന് കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതിനോടകം തന്നെ പിന്മാറി കഴിഞ്ഞു. ജൂലൈ 24 ആണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.
കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും അത്ലറ്റുകളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്ലറ്റുകള് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് സ്വന്തം ആരോഗ്യത്തിനും ചുറ്റിലുമുള്ളവരുടെ സൗഖ്യത്തിനുമാണെന്നാണ് ഓസ്ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി (എഒസി) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഇതിനു പുറമെ യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകളും നീന്തല്‍ താരങ്ങളും ഒളിമ്പിക്സ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post