ദുബായ്: സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ സൗദി പൗരന്മാര്ക്ക് അനുമതി നല്കി യുഎഇ. 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുഎഇയിലെ സൗദി എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ബത്താ അതിര്‍ത്തി വഴി റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനതാവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്മാര്ക്ക് മടങ്ങാവുന്നതാണ്.
ബഹ്റൈനിലുള്ള തങ്ങളുടെ പൗരന്മാര്ക്കും സൗദി സമാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സൗദി അറേബ്യയില്‍ അഞ്ച് കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോട്ട് ചെയ്തു. മക്കയിലും ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ രാജ്യത്തെത്തിയ ഈജിപ്ഷ്യന്‍ പൗരനാണ് മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇതോടെ സൗദിയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി.
Discussion about this post