ബെയ്ജിങ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത് 3484 പേര്. ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 101,622 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മാത്രം മരിച്ചത് 3000ത്തിലധികം ആളുകളാണ്. 80, 651 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 197 പേരാണ് മരിച്ചത്. 4600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.
ഇറാനില്‍ മരണസംഖ്യ 124 ആണ്. 4,747 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം വത്തിക്കാനിലും, സെര്‍ബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 31 ആയി. ഇതിനു പുറമെ കഴിഞ്ഞ ദിവസം ഭൂട്ടാനുള്പ്പെടെ ആറ് രാജ്യങ്ങളില്‍കൂടി ആദ്യ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന്
വാഷിങ്ടണില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post