റോം: ഇറ്റലിയെ ആശങ്കയിലാഴ്ത്തി കൊവിഡ് 19. ഇതുവരെ വൈറസ് ബാധമൂലം 197 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ചത്. 4600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.
ചൈനയില്‍ കൊവിഡ് 19 ബാധിച്ച് ഇതുവരെ 3015 പേരാണ് മരിച്ചത്. ഇറാനില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 ബാധിച്ച് 124 പേരാണ് ഇറ്റലിയില്‍ മരിച്ചത്. അതേസമയം ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേര് രോഗബാധിതരായി ചികിത്സയിലാണ്.
അതേസമയം വത്തിക്കാനിലും, സെര്‍ബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 8.3 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ടുള്ള അടിയന്തിര ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 31 ആയി.
Discussion about this post