വാഷിങ്ടണ്‍: കൊവിഡ് വൈറസ് ആക്രമണം അമേരിക്കയിലും. ഇതിനകം ആറു പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇതുവരെ അറുപതിലധികം രാജ്യങ്ങളിലാണ് കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ വൈറസ് ബാധയേറ്റ് 56 പേരാണ് മരിച്ചത്. ഇംഗ്ലണ്ടില്‍ 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ അറുപതിലധികം രാജ്യങ്ങളിലായി ഇതുവരെ 90294 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധയേറ്റ് മരിച്ചത്. 2000ത്തിലധികം ആളുകളാണ് ഇവിടെ മരിച്ചത്.
Discussion about this post