ദക്ഷിണ കൊറിയ: കൊറോണ വൈറസ് വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ ബാധ പിടിപെട്ടതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് വരാതിരിക്കാനായി കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ നടത്തിയ സുവിശേഷ യോഗത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൊറോണ ബാധ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ലീ മാന്‍ ഹീ ക്കെതിരെ ദക്ഷിണ കൊറിയ കേസെടുത്തു. വൈറസ് ബാധ പടര്‍ത്തിയെന്ന് കാട്ടിയാണ് കേസ്.
ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും. സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
9000 പേരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ലീ മാനെയും പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ആളാണ് ലീ മാന്‍. യേശുവിനെ നേരില്‍ കണ്ട തന്റെ സമ്മേളനത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്നും ലീ പറഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടന്നത്.
ലീ ദെയ്ഗുവില്‍ നടന്ന സമ്മേളനത്തില്‍ ആകെ സംബന്ധിച്ചത് 230000 പേര് ആയിരുന്നു. ഇതില്‍ 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ ദക്ഷിണ കൊറിയയില്‍ കോവിഡ്-19 ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേര് ചികിത്സയിലാണ്. ഇവരില്‍ പാതിയും ലീ മാന്‍ ഹീയുടെ അനുയായികളാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post