ഹൃദയഭേദകം ഈ കാഴ്ച..! 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു; ജീവനുള്ളവയെ പോലും രക്ഷിക്കാനാകെ പ്രദേശവാസികള്‍

വെല്ലിംഗ്ടണ്‍: മനസാക്ഷിയുള്ളവരെല്ലാം സങ്കടത്തിലാഴും ഈ കാഴ്ച കണ്ടാല്‍…ന്യൂസിലന്‍ഡിന്റെ ഹൃദയം തകര്‍ത്ത് തീരത്തടിഞ്ഞത് ജീവനില്ലാത്ത 145 തിമിംഗലങ്ങള്‍. സ്റ്റീവര്‍ട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണകാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് അടിഞ്ഞത്.

എന്നാല്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ തീരത്തേക്ക് അടിയുമ്പോള്‍ ചിലത് ചലിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹൃദയഭേദകമായ ഈ കാഴ്ച കണ്ട് അവര്‍ കരഞ്ഞു. ജീവനുള്ളവയെ കടലിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒരു തലവന് കീഴില്‍ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നല്‍കുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകം ഇത്രയും തിമിംഗലങ്ങള്‍ ഒരുമിച്ച് കരയിലേക്കെത്തിയതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Exit mobile version