ജക്കാര്‍ത്ത: വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ചാട്ടവാറടി ശിക്ഷ വിധിച്ചു. ഇന്തോനേഷ്യയിലെ ഇസ്ലാമിക നിയമപ്രകാരം ഭരണം നടക്കുന്ന അചെഹ് പ്രവിശ്യയിലാണ് സംഭവം. പൊതുജനങ്ങളുടെ മുന്നില്‍ വച്ചായിരുന്നു യുവാവിന് 100 ചാട്ടവാറടി നല്കാന് അചെഹ് ശഅരിയാ കോടതി വിധിച്ചത്.
അടിയേറ്റ് വീണ യുവാവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥനാണ് യുവാവിനുള്ള ശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷവും വിവാഹിതരാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കും സമാനമായ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവിടെ മദ്യപാനം, ചൂതാട്ടം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശരിഅത്ത് നിയമപ്രകാരമാണ് ഇവിടെ ശിക്ഷ.
Discussion about this post