ബ്രസീലിയ: ഒരു കവര്‍ച്ചക്കാരനെയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം വാഴ്ത്തുന്നത്. കാരണം അദ്ദേഹത്തിന്റെ മനസിലെ നന്മയെയാണ്. കവര്ച്ചക്കാരന് എന്ത് നന്മയെന്നല്ലേ, നന്മയുണ്ട്. ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തോക്കു ചൂണ്ടി കവര്‍ച്ച നടത്തുന്നതിനിടെ പരിഭ്രമിച്ച് നിന്ന വയോധികയെ ആശ്വസിപ്പിക്കുകയും കൂടാതെ നെറുകയില്‍ ചുംബിക്കുകയുമായിരുന്നു. ഇതോടെയാണ് ആ മനസിന് സോഷ്യല്‍മീഡിയ കൈയ്യടി നല്‍കുന്നത്.
ബ്രസീലിലെ ഒരു മെഡിക്കല്‍ ഷോപ്പിലാണ് സംഭവം. പണം തട്ടാനെത്തിയ മോഷ്ടാക്കളിലൊരാള് അവിടെയുണ്ടായിരുന്ന വയോധികയുടെ തോളത്തുപിടിച്ച് ആശ്വസിപ്പിക്കുകയും നെറുകയില്‍ ചുംബിക്കുകയുമായിരുന്നു. മെഡിക്കല്‍ ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ വൈറലാകുന്നത്.
രണ്ട് പേരാണ് മോഷ്ടിക്കാനെത്തിയത്. ഒരാള്‍ ഇരു കൈകളിലും തോക്കുകളുമായി നില്ക്കുമ്പോള് മറ്റെയാള്‍ സാധനങ്ങള്‍ സഞ്ചിയിലാക്കുകയും മേശവലിപ്പില്‍ നിന്നും പണമെടുക്കുകയും ചെയ്യുന്നു. ഷോപ്പിലെ ജീവനക്കാരന് മോഷ്ടാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് മുട്ടുകുത്തി ഇരിക്കുന്നതും കാണാം. തുടര്‍ന്ന് കൗണ്ടറിന്റെ സമീപത്ത് നില്ക്കുന്ന സ്ത്രീയോട് തോക്കുമായി നില്ക്കുന്നാള് സംസാരിക്കുന്നതും അവരുടെ അടുത്തെത്തി നെറ്റിയില്‍ ചുംബിക്കുന്നതും കാണാം. പിന്നീട് മോഷ്ടാക്കള്‍ പണവുമായി സ്ഥലം വിടുകയും ചെയ്തു. സംഭവം ഏതായാലും മോഷണം ആണെങ്കിലും നന്മയുള്ള കള്ളനാണെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം.
Discussion about this post