മെക്സിക്കോ: പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്നത് സര്‍വ്വ സാധാരണമാണ്. പലയിടത്ത് നിന്നും വ്യത്യസ്ത തരത്തിലുള്ള കോപ്പിയടികള്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍ട്രല്‍ മെക്സിക്കോയിലെ ഒരു സ്കൂളില്‍ കോപ്പിയടിക്കാതിരിക്കാന് വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ്.
പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കാതിരിക്കാന് തലയില്‍ കാര്‍ഡ്ബോര്‍ഡ് അണിയിച്ചിരിക്കുകയാണ് അധ്യാപിക. കോപ്പിയടി തടയാനുള്ള അധ്യാപികയുടെ പുതുരീതിക്കെതിരെ വന്‍ജനരോഷമാണ് ഉയരുന്നത്. കുട്ടികളുടെ രണ്ട് കണ്ണ് മാത്രമാണ് പുറത്ത് കാണുന്നത്. ഒരു രക്ഷകര്‍ത്താവ് കുട്ടികളെ ഈ രീതിയിലിരുത്തി പരീക്ഷയെഴുതിക്കുന്നത് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതോടെയാണ് പുറംലോകം ഈ ക്രൂരമായ രീതി അറിയുന്നത്.
വിദ്യാര്‍ത്ഥികളോട് ഇതുപോലെയുള്ള ക്രൂരത ചെയ്ത അധ്യാപികയെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മതത്തോടെയാണ് ഇത്തരമൊരു നീക്കമെന്നും പരീക്ഷ എഴുതുമ്പോള്‍ പൂര്‍ണ്ണ ഏകാഗ്രത ലഭിക്കാനുള്ള മനഃശാസ്ത്രപരമായ വഴിയാണെന്നുമാണ് അധ്യാപിക നല്കിയ വിശദീകരണം.
Discussion about this post