വാഷിംങ്ടണ്‍: ബഹാമസ് ദ്വീപില്‍ നാശംവിതച്ച ഡോറിയ ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് സൗത്ത് കാരോനീലയിലേക്കാണ് നീങ്ങുന്നത്. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മണിക്കൂര്‍ 105 മുതല്‍ 165 കിലോ മീറ്റവരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ബഹാമസ് ദ്വീപില്‍ ചുഴലിക്കാറ്റില്‍ പെട്ട് ഇതുവരെ മരിച്ചത് 20ലധികം പേരാണെന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തിലധികം വീടുകള്‍ തകര്‍ന്നു. സൗത്ത് കാരോലീനയിലും ജോര്‍ജിയയിലും വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തകര്‍ന്നിരിക്കുകയാണ്.
Discussion about this post