കാലില്‍ സ്രാവ് കടിച്ചെന്ന് മോഡല്‍..! ആശുപത്രി പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; കാലിനെ വികൃതമാക്കി മാംസം തീനി ബാക്ടീരിയ

മെക്‌സിക്കോ: പ്രശ്‌സ്ത മോഡലും മോട്ടിവേഷണല്‍ സ്പീക്കറുമായ കെല്ലി കൊഹന്റെ ഗുരുതരകഥയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. കരിയറില്‍ ഉദിച്ചു നില്‍ക്കുന്ന സമയത്തായിരുന്നു ആ മാരകരോഗം കെല്ലിയെ പിടികൂടുന്നത്.

കടല്‍ത്തീരത്ത് വച്ച് ഉണ്ടായ മുറിവ് അതിമാരകമായ രോഗമായി മാറുകയായിരുന്നു.സ്രാവ് തന്നെ ആക്രമിച്ചതു പോലെ അനുഭവപ്പെട്ടുവെന്നും ഇടതുകാലില്‍ ശക്തമായ വേദന അനുഭവിക്കുന്നതായി കെല്ലി സുഹൃത്തിനോട് പറയുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെ വിദഗ്ദ ചികിത്സയ്ക്കു ശേഷം ചെറുസ്രാവല്ല മാംസം തീനി ബാക്ടീരിയകളാണ് ഈ മാരക രോഗത്തിനു പിന്നിലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ബാക്ടീരിയകളുടെ ആക്രമണം മൂലം കാലുകളിലെ മുറിവുകള്‍ കൂടുതല്‍ മോശമായി മാറുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബ്ലാക്ടിപ് ഇനത്തില്‍പ്പെട്ട ചെറുസ്രാവ് തന്നെ ആക്രമിച്ചുവെന്ന മോഡലിന്റെ വാദം ഡോക്ടര്‍മാര്‍ തളളികളഞ്ഞു.

സെല്ലുലയറ്റിസ് എന്ന ചര്‍മരോഗമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പിന്നീടാണ് ബാക്ടീരിയ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കെല്ലിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും നിര്‍ജീവമായ കോശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. മാംസംതീനികളായ ബാക്ടീരിയകളെ കുറിച്ചോ അവസ്ഥയോ കുറിച്ചോ ഒന്നും അറിയില്ലായിരുന്നുവെന്നും കാലില്‍ ബാക്ടീരിയ ബാധിച്ചുവെന്ന് സംശയിച്ച ഭാഗങ്ങളിലെ കോശങ്ങള്‍ നീക്കം ചെയ്തുവെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുവെന്നും കെല്ലി പറയുന്നു.

Exit mobile version