ലണ്ടന്‍: പത്ത് കോടി തട്ടിപ്പ് നടത്തിയശേഷം രാജ്യം വിടാന്‍ പൈലറ്റ് ആവാനുള്ള ക്ലാസില്‍ ചേര്‍ന്ന് പിതാവും മകനും. ക്ലാസ് നടക്കുന്നതിനിടെ ഏവരെയും കബളിപ്പിച്ച് ഇരുവരും രാജ്യം വിട്ടു. ലണ്ടനില്‍ നിന്ന് ഫ്രാന്‍സിലേക്കാണ് ഇവര്‍ കടന്നു കളഞ്ഞത്. തട്ടിപ്പ് കേസില്‍ ആറുമാസം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമ്പത്തൊന്നുകാരന് ജെയ്മി കോള്‍വെല്ലും പിതാവ് ബ്രയാന്‍ കോള്‍വെല്ലുമാണ് പരിശീലനത്തിനിടെ മുങ്ങിയത്.
പത്തുലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ശിക്ഷ വിധിച്ച ഇവര്‍ പരോളില്‍ ഇറങ്ങി പൈലറ്റ് ആകാനുള്ള ക്ലാസില്‍ ചേര്‍ന്ന് രാജ്യം വിടുകയായിരുന്നു. പിതാവിനെ ഫ്രാന്‍സിലെത്തിക്കാന്‍ ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു മകന് പൈലറ്റ് ആവാനുള്ള ക്ലാസിന് ചേര്‍ന്ന് ക്ലാസിനിടെ മുങ്ങിയത്. ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പരോളില്‍ ഇറങ്ങിയ രണ്ടുപേരും ജാമ്യകാലാവധി കഴിഞ്ഞ് മടങ്ങിയെത്താതിരുന്നതോടെയാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്.
ഈ അന്വേഷണത്തിലാണ് അതിസാഹസികമായ രക്ഷപെടലിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പരിശീലനത്തിനിടെ ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയില്‍ കയറിയ വിമാനം ഒരു പാടത്ത് ഇറക്കാന്‍ ജെയ്മി പരിശീലകനെ നിര്‍ബന്ധിക്കുകയായിരുന്നു. അഞ്ച് വര്‍ഷവും മൂന്നുമാസവുമായിരുന്നു ജെയ്മിക്ക് ലഭിച്ച ശിക്ഷാ കാലയവധി. അതേസമയം പിതാവിന് രണ്ടുവര്‍ഷവും എട്ടുമാസവുമായിരുന്നു ശിക്ഷാ കാലയളവ്.
Discussion about this post