കൊച്ചി: വൈറ്റില വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വിജയകരം. മഹാരാജാസ് കോളേജ് സ്റ്റേഷന് മുതല്‍ വൈറ്റില തൈക്കൂടം വരെയുള്ള രണ്ടാംഘട്ടത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
തൈക്കുടത്തേക്ക് മെട്രോയുടെ കുതിപ്പ് നീളുന്നതോടെ വൈറ്റില വരെയുള്ള ഗതാഗതക്കുരുക്കിനാണ് ആശ്വാസമാകുന്നത്. ജൂലൈ 21 ന് മഹാരാജാസില്‍ നിന്നും കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലെ കാന്‍ഡി ലിവര്‍ പാലം വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
കാന്‍ഡി ലിവര്‍ പാലത്തിന്റെ ബലപരീക്ഷണം നടത്തുക ലക്ഷ്യമിട്ടായിരുന്നു മണല്‍ ചാക്ക് നിറച്ച ബോഗികളുമായി ട്രയല്‍ റണ്‍ നടത്തിയത്. ഈ പരീക്ഷണ ഓട്ടം വിജയകരമായതോടെയാണ് തൈക്കൂടം വരെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനമായത്.
Discussion about this post