സനല്‍ കൊലപാതകം; അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഭാര്യ വിജി നാളെ ഉപവാസമിരിക്കും

അതേസമയം രണ്ട് ദിവസത്തിനകം ഡിവൈഎസ്പിയുടെ ഹരികുമാറിനെ അറസ്റ്റു ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി ഉപവാസ സമരത്തിനൊരുങ്ങുന്നു. നാളെ സനല്‍ കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് വിജി ഉപവസമിരിക്കും. കൊലപാതകം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്.

അതേസമയം രണ്ട് ദിവസത്തിനകം ഡിവൈഎസ്പിയുടെ ഹരികുമാറിനെ അറസ്റ്റു ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. കൊലപാതകം കഴിഞ്ഞ് പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. ഹരികുമാറിനെ രക്ഷ പെടാന്‍ സഹായിച്ച മൂന്ന് പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയിരിക്കുന്നത്.

Exit mobile version