BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 28, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോടീശ്വരന്‍മാരായ ജനപ്രതിനിധികള്‍ ഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നു, പാവപ്പെട്ടവന്‍ കാര്‍ വാങ്ങുമ്പോള്‍ വിവാദം; രമ്യയ്ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

കാര്‍ വാങ്ങുവാന്‍ ഇറങ്ങി തിരിച്ച പ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണയുണ്ടാകുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

Soumya by Soumya
July 25, 2019
in Kerala News
0
കോടീശ്വരന്‍മാരായ ജനപ്രതിനിധികള്‍ ഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നു, പാവപ്പെട്ടവന്‍ കാര്‍ വാങ്ങുമ്പോള്‍ വിവാദം; രമ്യയ്ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്
182
SHARES
38
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: എംപി രമ്യ ഹരിദാസിന് കാറുവാങ്ങുവാനായി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. കാര്‍ വാങ്ങുന്ന വിഷയത്തില്‍ നടത്തുന്നത് അനാവശ്യ വിവാദങ്ങളെന്നാണ് താരം പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

READ ALSO

death

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലനം, വ്യായാമത്തിന്റെ ഇടയില്‍ ഭക്ഷണം കഴിച്ചു; ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു

February 28, 2023
7
അതിദാരിദ്ര്യം! വാഹനമില്ലാതെ പത്തനംതിട്ടയിലെ കളക്ടറും ഡെപ്യൂട്ടി കളക്ടർമാരും; കളക്ടറുടെ സഞ്ചാരം സബ് കളക്ടറുടെ വാഹനത്തിൽ ഔദ്യോഗിക ചിഹ്നങ്ങളില്ലാതെ!

അതിദാരിദ്ര്യം! വാഹനമില്ലാതെ പത്തനംതിട്ടയിലെ കളക്ടറും ഡെപ്യൂട്ടി കളക്ടർമാരും; കളക്ടറുടെ സഞ്ചാരം സബ് കളക്ടറുടെ വാഹനത്തിൽ ഔദ്യോഗിക ചിഹ്നങ്ങളില്ലാതെ!

February 28, 2023
8

‘ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില്‍ നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്. ”ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം” എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല’ – പണ്ഡിറ്റ് കുറിച്ചു.

കൂടാതെ കോടീശ്വരന്‍മാരായ ജനപ്രതിനിധികള്‍ ഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നു, പാവപ്പെട്ടവന്‍ കാര്‍ വാങ്ങുമ്പോള്‍ അത് വിവാദമായി മാറുകയാണെന്നും പണ്ഡിറ്റ് തുറന്നടിച്ചു. കാര്‍ വാങ്ങുവാന്‍ ഇറങ്ങി തിരിച്ച പ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണയുണ്ടാകുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

കുറച്ചു ദിവസമായ് തീ൪ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം social media യില് പലയിടത്തും കാണുന്നു. ഒരു പ്രമുഖ MP ക്ക് അവരോട് സ്നേഹവും ബഹുമാനവും ഉള്ള പാ൪ട്ടി പ്രവ൪ത്തക൪ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ൯ ശ്രമിക്കുന്നു. ഈ വാ൪ത്തയില് ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ൯ നി൪ബന്ധിച്ചിട്ടുമില്ല.

ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില് നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്. ”ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം” എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല. അവരുടെ ആരാധകര് സ്നേഹം കൊണ്ടാണ് സ്വന്തം കൈയ്യിലെ പണം കൊണ്ട് വാങ്ങി കൊടുക്കുന്നത്. പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്. അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ.?

ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ ആര്‍ക്കും ഒരു ധാര്‍മികരോഷവും കണ്ടില്ല. നേതാക്കന്മാര്‍ വന്‍കിട മുതലാളിമാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നതോ അവര്‍ക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അട്ടിമറി വിജയം നേടിയ കരുത്തയായ ഒരു പാവപ്പെട്ട എം പിക്ക് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാറു വാങ്ങാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നു. അതിനു ആരേയും നി൪ബന്ധിക്കാതെ അവരുടെ ആരാധകരില് നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വലിയ മഹാ പാപം ആകുന്നതെങ്ങിനെ ?

തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവര്‍ത്തകരോ ജനങ്ങളോ ചിന്തിച്ചാല്‍ അതു തെറ്റാവുന്നതെങ്ങനെ? എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തല്‍. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. മറ്റു എം പിമാരെല്ലാം എംപി യെന്ന നിലയില്‍ ലോണെടുത്താണോ കാറു വാങ്ങിയതെന്നുകൂടി പറഞ്ഞാല്‍ നന്ന്.

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോ ലോണ്‍ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ? ഇവിടെ പല സ൪ക്കാര് സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നില നില്കുമ്പോഴും പല മഹാത്മാരും ബക്കറ്റ് പിരിവുമായ് വരുന്നൂ. ഇത് തെറ്റാണെന്കില് അതും തെറ്റല്ലേ ? ഇതിലൊക്കെ ഇനിയെന്കിലും വ്യക്തത വരുത്തണം.

ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിര്‍ക്കേണ്ടത്. പല കോടീശ്വര൯മാരായ MP, MLA മാ൪ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ മൗനം പാലിച്ചവര്‍ക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല. പിരിവെടുത്തു കാറു നല്‍കിയും വീടു നല്‍കിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാല്‍ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാര്‍മികബോധം വിടര്‍ന്നു പന്തലിക്കുന്നതു കാണാന്‍ ചന്തമുണ്ട്. ഓരോ MP. മാരും ഒരു പ്രത്യേക പാ൪ട്ടിയുടെ നേതാവു മാത്രമല്ല കേരളത്തിന്റെ കൂടി എം പി കൂടിയാണ് എന്ന സത്യം ഒരുത്തനും മറക്കരുത്.

ഈ വിഷയത്തില് കാ൪ വാങ്ങിച്ചു കൊടുക്കുവാ൯ മനസ്സ് കാണിച്ച പ്രവ൪ത്തക൪ക്ക് കട്ട സപ്പോ൪ട്ട്. (വാല് കഷ്ണം…. ശ്ശെ…ഇങ്ങനെ ഒരു അവസ്ഥ എനിക്കാണ് ഉണ്ടായതെന്കില്, അതായത് എന്ടെ ആരാധകര് ചേ൪ന്ന് പണപിരിവ് നടത്തി ഒരു കോടിയുടെ കാ൪ സമ്മാനമായ് തന്നാല് ആര് എന്ത് പറഞ്ഞ് വിവാദങ്ങള് ഉണ്ടാക്കിയാലും ഞാ൯ മൈ൯ഡ് ചെയ്യില്ല.. “പോടാ പുല്ലെ” എന്നു വിമ൪ശകരെ മനസ്സാ വിളിച്ച് ,കൂളായ് ആ തടിയ൯ കാറ് ആരാധകരില് നിന്നും വാങ്ങും. എന്നിട്ട് വിവാദം ഉണ്ടാക്കിയവന്ടെ മുന്നിലൂടെ പത്ത് തവണ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിക്കും. എന്നിട്ട് വിമ൪ശകരെ നോക്കി ഒരു മാതിരി ആക്കിയ ചിരിയും ചിരിക്കും…
അല്ല പിന്നെ)Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..ഒടുവില് പണ്ഡിറ്റ് വരും, എല്ലാം ശരിയാക്കും)

Tags: santhosh panditSanthosh Pandit Facebook post

Related Posts

Unni Mukundan | Bignewslive
Entertainment

നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നു, ശ്രദ്ധയോടെ മുൻപോട്ട് പോകണം; ഉണ്ണി മുകുന്ദന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്

December 10, 2022
5
Santhosh pandit | Bignewslive
Kerala News

പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞു; കെഎസ്ആർടിസി ബസിൽ എത്തി സന്തോഷ് പണ്ഡിറ്റ്! വേണ്ട സഹായങ്ങൾ ഒരുക്കി, താരത്തിന് കൈയടി

May 21, 2022
38
Santhosh pandit | Bignewslive
Kerala News

‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

January 12, 2022
1.2k
Santhosh Pandit | Bignewslive
Entertainment

എന്റെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും അവരുടെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും ആ സംഭവത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടു; വിവാദത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

September 30, 2021
133
എനിയ്ക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണേ…: ഗോള്‍ഡന്‍ വിസ ഇപ്പോള്‍  കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെയായി; സന്തോഷ് പണ്ഡിറ്റ്
Kerala News

എനിയ്ക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണേ…: ഗോള്‍ഡന്‍ വിസ ഇപ്പോള്‍ കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെയായി; സന്തോഷ് പണ്ഡിറ്റ്

September 17, 2021
125
santhosh pandit
Kerala News

മദ്യപിച്ചെത്തിയ പിതാവ് 7 വയസുകാരിയെ ക്രൂരമായി മർദ്ദിച്ചു; കേരളത്തിൽ മദ്യം നിരോധിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

July 12, 2021
300
Load More
Next Post
കോണ്‍ഗ്രസ് കണ്ണുരുട്ടി; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കേരള കോണ്‍ഗ്രസ് ഇരുവിഭാഗവും തമ്മില്‍ ധാരണ

കോണ്‍ഗ്രസ് കണ്ണുരുട്ടി; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കേരള കോണ്‍ഗ്രസ് ഇരുവിഭാഗവും തമ്മില്‍ ധാരണ

ആ കത്ത് പാര്‍വ്വതി വായിച്ചോ എന്ന് അറിയില്ല; ജയറാം പാര്‍വ്വതി പ്രണയകഥ

ആ കത്ത് പാര്‍വ്വതി വായിച്ചോ എന്ന് അറിയില്ല; ജയറാം പാര്‍വ്വതി പ്രണയകഥ

ഇന്‍ഡിഗോയില്‍ പ്രമോട്ടര്‍മാര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലേക്ക്

ഇന്‍ഡിഗോയില്‍ പ്രമോട്ടര്‍മാര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലേക്ക്

Discussion about this post

RECOMMENDED NEWS

vineeth

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

1 day ago
76
ഉയര്‍ന്ന വരുമാനത്തിന് അവസരം;  ദുബായിയില്‍ അപാര്‍ട്‌മെന്റ് വാങ്ങുന്നതിലൂടെ 15 -20  ശതമാനം വരുമാനവും പൂര്‍ണ്ണ ഉടമസ്ഥതയും, ഗോള്‍ഡന്‍ വിസയും ലഭിക്കും

ഉയര്‍ന്ന വരുമാനത്തിന് അവസരം; ദുബായിയില്‍ അപാര്‍ട്‌മെന്റ് വാങ്ങുന്നതിലൂടെ 15 -20 ശതമാനം വരുമാനവും പൂര്‍ണ്ണ ഉടമസ്ഥതയും, ഗോള്‍ഡന്‍ വിസയും ലഭിക്കും

1 day ago
75
stray dog | Bignewslive

തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ഞെട്ടിച്ച് വീഡിയോ, പ്രതിയ്ക്കായി തെരച്ചിൽ

23 hours ago
48
നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ, പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ; തിടമ്പേറ്റാൻ ഇനി യന്ത്ര ആന പോരെ? ചോദ്യവുമായി അരുൺ കുമാർ

നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കിൽ, പ്രസാദമുണ്ടാക്കാൻ ഗ്യാസടുപ്പാകാമെങ്കിൽ; തിടമ്പേറ്റാൻ ഇനി യന്ത്ര ആന പോരെ? ചോദ്യവുമായി അരുൺ കുമാർ

19 hours ago
46

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version