തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.കൊലയാളി എത്ര ഉന്നതനായാലും കൊലയാളി തന്നെയാണ്. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ ആറു ദിവസമായിട്ടും കൊലക്കേസിലെ പ്രതി ഡിവൈഎസ്പിയെ കണ്ടെത്താനായിട്ടില്ല എന്നുള്ളത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതെസമയം കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സനല്‍ കുമാറിന്റെ കുടുംബം തിങ്കളാഴ്ച കോടതിയെ സമീപിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കുടുംബത്തിന് അവകാശമുണ്ടെന്നായിരുന്നു ഇതിനോട് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. കൂടാതെ സനലിന്റെ ഭാര്യക്ക് ജോലി നല്‍കണം എന്ന ശുപാര്‍ശ ഡിജിപി ലോക്നാദ് ബഹറ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
Discussion about this post