ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പവര്‍ കട്ട് വേണ്ടി വരുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കും. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post