തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര കുഴിഞ്ഞാന്‍വിളയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ കടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം ചാക്ക് റേഷന്‍ ഉല്‍പന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു.
ബാബു എന്നയാളുടെ ഗോഡൗണില്‍ നിന്നാണ് പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ പിടിച്ചെടുത്തത്. സമീപത്തുള്ള എഴുപതുകാരിയുടെ വീട്ടില്‍ നിന്ന് 200 ലിറ്ററിലധികം മണ്ണെണ്ണയും അധികൃതര്‍ കണ്ടെടുത്തു. തീരദേശ മേഖലയിലുള്ള റേഷന്‍ കടകളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ കടത്തി കൊണ്ടുപോയി പുതിയ ചാക്കുകളിലാക്കി വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.
മിന്നല്‍ പരിശോധനയില്‍ തമിഴ്‌നാട് സപ്ലൈക്കോയുടേത് അടക്കം വിവിധ ബ്രാന്‍ഡുകളുടെ ചാക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.