പമ്പ് സെറ്റ് മോഷ്ടിക്കാനെത്തി, അടിതെറ്റി കിണറ്റില്‍ വീണു; കുടുങ്ങിയെന്ന് മനസിലായതോടെ സഹായത്തിന് വിളിച്ചു, ആംബുലന്‍സുമായി പാഞ്ഞെത്തി സുഹൃത്തുക്കള്‍!

രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും ഒപ്പം കൂടി.

well accident | Bignewslive

രാമനാട്ടുകര: പമ്പ് സെറ്റ് മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ അടിതെറ്റി കിണറ്റില്‍ വീണു. രാമനാട്ടുകര സ്വദേശി സുജിത്ത് (22)ആണ് പമ്പ് സെറ്റ് മോഷ്ടിക്കാന്‍ എത്തിയത്. രാത്രി സെറ്റ് മോഷ്ടിക്കാനായി കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിക്കുന്നതിനിടെ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് താന്‍ കുടുങ്ങി എന്ന് മനസിലായതോടെ സഹായത്തിനായി ആളെ വിളിക്കുകയും ചെയ്തു.

ഫോണ്‍ വിളി എത്തിയ ഉടനെ ആംബുലന്‍സുമായി സുഹൃത്തുക്കള്‍ പാഞ്ഞെത്തി. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും ഒപ്പം കൂടി. ശേഷം എല്ലാവര്‍ക്കും മനസിലായി, നടത്തിയത് മോഷണം തന്നെയായിരുന്നുവെന്ന്. സുജിത്തിനെ കരയ്ക്ക് കയറ്റിയപ്പാടെ എല്ലാവരും കൂടെ പിടിച്ചു പോലീസിലും ഏല്‍പ്പിച്ചു. ഏറെ വിചിത്രമായ ഒന്ന് തന്നെയാണ് നടന്നത്. എന്നാല്‍ ഇതിനിടയില്‍ കൂട്ടുപ്രതിയായ ചേലേമ്പ്ര സ്വദേശി ഷാജി അവിടെ നിന്നും കടന്നുകളഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിണറ്റില്‍ നിന്നും സുജിത്തിനെ കരകയറ്റിയപ്പോഴേയ്ക്കും അവശനായിരുന്നു.

സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായെന്നും സുഹൃത്ത് തന്നെ തള്ളി കിണറ്റിലിട്ടെന്നുമായിരുന്നു പ്രതി ആദ്യം വാദിച്ചത്. എന്നാല്‍ ഇതു പൊളിഞ്ഞതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്നായി ആവശ്യം. 20,000 രൂപ വില മതിക്കുന്ന മോട്ടോര്‍ മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും ശ്രമമെന്ന് പോലീസ് പറയുന്നു.

Exit mobile version