വല്ലാര്‍പാടം വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍; അധികൃതര്‍ പരിശോധന നടത്തി; പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു

കൊച്ചി: കൊച്ചിയിലെ വല്ലാര്‍പ്പാടം വൈപ്പിന്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ദേശീയ പാത അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക എന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

പാലത്തിലെ ബലക്ഷയം എത്രമാത്രം വലുതാണെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് കളക്ടര്‍ അറിയിച്ചു. അതുവരെ പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് പണിതീര്‍ത്ത മേല്‍പ്പാലം ഒരു വര്‍ഷം മുമ്പാണ് തുറന്നുകൊടുത്തത്. ജനകീയപ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാലം തുറന്നുകൊടുത്തത്.

പാലം ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയതായാണ് സൂചന. ചൊവ്വാഴ്ച്ചയാണ് വൈപ്പിന്‍ ഭാഗത്തേക്ക് പോകുമ്പോള്‍ പാലവും അപ്രോച്ച് റോഡും യോജിക്കുന്ന ഭാഗത്ത് വിള്ളല്‍ കണ്ടത്. ഈ ഭാഗത്ത് ടാറിംഗ് പൊളിഞ്ഞു നീങ്ങിയിട്ടുണ്ട്. വിള്ളല്‍ ഇതിലൂടെ സഞ്ചരിച്ച ഒരു വാഹനത്തിലെ ഡ്രൈവറുടെ ശ്രദ്ധയില്‍ പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതേതുടര്‍ന്നാണ് അധികൃതരെത്തി പരിശോധന നടത്തിയത്.

Exit mobile version