തൊടുപുഴ: ഇടുക്കി ബിവറേജസിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി നാടുകാണിയില്‍ വച്ചാണ് ലോറി മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്ന് തെന്നിമാറി 20 അടിതാഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതെസമയം അപകട വിവരം അറിഞ്ഞ് ആളുകള്‍ എത്തിയതോടെ മറിഞ്ഞ ലോറിയിലെ മദ്യത്തിന് കാവലിരിക്കുകയാണ് പോലീസ് സംഘം.
Discussion about this post