കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി എത്തിയ അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ കേരളത്തിലെത്തിയത്. തിരികെ മടങ്ങവെയാണ് ഇയാള്‍ വെടിയുണ്ട നിറച്ച പിസ്റ്റളുമായി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
എന്തിനാണ് പിസ്റ്റള്‍ കൈവശം വെച്ചിരിക്കുന്നത് എന്ന കാര്യത്തിലാണ് ആശങ്ക പടരുന്നത്. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. കൂടാതെ തോക്കിന് ലൈസന്‍സ് ഉണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തും. സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.