കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്, കണ്ടക്ടര്‍ സജീവന്, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നരയോടെയാണ് അപകടം നടന്നത്. അതേസമയം, അപകടം നടന്ന സ്ഥലത്തെത്താന്‍ ഫയര്‍ഫോഴ്സ് വൈകിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. പരിക്കേറ്റവരെ പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post