തിരുവനന്തപുരം: മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ തന്റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ച കലാകാരന് കൂടിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോശന സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് അന്തരിച്ചത്. കന്നട സാഹിത്യത്തിന് പുതിയ ഒരു മുഖം നല്കിയ എഴുത്തുകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്.
സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ അദ്ദേഹം തന്റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ചു. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാട്. അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്റെ കലാ-സാമൂഹ്യപ്രവര്‍ത്തനം അവസാനംവരെ തുടര്‍ന്നു.
Discussion about this post