കൊച്ചി: മീടു പോലുള്ള വിവാദങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്ന് അഭിപ്രായപ്പെട്ട് നടി ഷീല. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ചില ഹോര്‍മോണുകളാണ് പുരുഷന്മാരെ മീടു പോലുള്ള വിവാദ കുരുക്കുകളില്‍ പോയി ചാടിക്കുന്നത്. ഇപ്പോഴത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നും ഷീല പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.
പണ്ടു കാലത്ത് പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നത് 20 വയസിനുശേഷമാണ്. എന്നാല്‍ ഇപ്പോള്‍ കൗമാരക്കാര്‍ വരെ പ്രണയത്തിലാകുന്നു. ഇതെല്ലാം ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളുടെ ഫലമാണെന്നും, താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല പറഞ്ഞു.
നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിംഗുകള്‍ നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇതുകാരണം മനസമാധാനത്തോടെ നിലനില്ക്കാന് സാധിച്ചെന്നും ഷീല അഭിമുഖത്തില്‍ വ്യക്തമാക്കി.
Discussion about this post