എന്‍ഡിഎയുടെ രഥയാത്രക്ക് നേരെ കല്ലെറുണ്ടായെന്ന് ബിജെപി നേതാക്കള്‍;നാളെ സംസ്ഥാനത്ത് പ്രധിഷേധ ദിനം

കാസര്‍കോഡ് കാലിക്കടവില്‍ വച്ച് രഥയാത്രക്ക് നേരെ കല്ലേറുണ്ടായെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം

കണ്ണൂര്‍: നാളെ സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രതിഷേധ ദിനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തതിലും എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള രഥയാത്രക്ക് നേരെ കല്ലേറുണ്ടായതിലും പ്രതിഷേധിച്ചാണ് തീരുമാനം.

കാസര്‍കോഡ് കാലിക്കടവില്‍ വച്ച് രഥയാത്രക്ക് നേരെ കല്ലേറുണ്ടായെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. പിഎസ് ശ്രീധരന്‍ പിള്ള സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിന് കേടുപാടുകളില്ലെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയും സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്നാണ് കാസര്‍കോട് മധൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ചത്.

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്ത യാത്ര വിവിധ ജില്ലകളില്‍ പര്യടനം നടത്തി ഈ മാസം 13ന് പത്തനംതിട്ടയില്‍ അവസാനിക്കും.

Exit mobile version