കോഴിക്കോട്: ഇന്ന് സ്കൂള്‍ തുറന്നു. വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം ആഘോഷിക്കുന്നു. അതിനിടെ കോഴിക്കോട് പ്രവേശനോത്സവത്തിനിനിടെ ശക്തമായ പ്രതിഷേധം. കെഎസ്യുക്കാരാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം ജില്ലാ വിദ്യാഭാസ ഡയറക്ടര്‍ ഡിഡി സുരേഷിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം വ്യാജ ഡോക്ടറേറ്റ് എടുത്തു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെഎസ്യുവിന്റെ പ്രതിഷേധം. നിങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ സംസാരിക്കാനുള്ള അവകാശം ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധം നടന്നത്. നടുവണ്ണൂരില്‍ ജില്ലാതല പ്രവേശനോത്സവപരിപാടി നടക്കുന്നിടത്താണ് പ്രതിഷേധം നടക്കുന്നത്.
മന്ത്രി ടിപി രാമകൃഷ്ണന് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധക്കാര്‍ അത് തുടരട്ടെ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലും പൊതുവിദ്യാഭ്യാസം നന്നായി തുടരട്ടെ എന്നും മന്ത്രി പറഞ്ഞു.
Discussion about this post