മലപ്പുറം: കഴിഞ്ഞ ദിവസമാണ് മോഡിയെ സ്തുതിച്ചതിന്റെ പേരില്‍ എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എപി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.
ആദ്യം അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കട്ടെയെന്നും അതിന് ശേഷം മാത്രമേ പാര്‍ട്ടി ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നും എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.
ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയതെന്നാണ് ഫേസ്ബുക്കില്‍ എപി അബ്ദുള്ളക്കുട്ടി കുറിച്ചത്. നരേന്ദ്ര മോഡിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും അബ്ദുള്ളക്കുട്ടി കുറിച്ചിരുന്നു.
Discussion about this post