കൊച്ചി: എറണാകുളത്ത് യുവാവിന് നിപ്പായാണെന്ന സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. കഴിഞ്ഞ ദിവസമാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പായാണെന്ന സംശയം ഉടലെടുത്തത്. തൊടുപുഴ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് യുവാവ്. ഇടുക്കിയില്‍ ഇതിനിടയില്‍ ക്യാംപിനും പോയിരുന്നു. ഇവിടെ നിന്നാകാം നിപ്പാ ബാധ ഏറ്റിരിക്കുന്നതെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ പൂനെ വൈറോളജി ലാബില്‍ നിന്നും വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാനാവൂ എന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ്പായാണെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പായാണെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ പൂനെയിലെ പരിശോധനാ റിപ്പോര്‍ട്ട് കൂടി വരേണ്ടതുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. അടുത്തിടെ നിപ്പാ ബാധിച്ചുവെന്ന് പറയുന്ന പറവൂര്‍ സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ എത്തിയിരുന്നു. കുറച്ച് ദിവസം തൃശ്ശൂരിലും തങ്ങിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചിയില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നിപ്പാ വൈറസ് ബാധ വന്ന് ജീവനുകള്‍ എടുത്ത് ഒരു വര്‍ഷം തികയുമ്പോഴാണ് ഇപ്പോള്‍ വീണ്ടും നിപ്പാ എത്തുന്നത്. തൃശ്ശൂര്‍ നഗരവും കൊച്ചിയും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
Discussion about this post