പാല: കൊന്തമാല അണിഞ്ഞ് ഇരിക്കുന്ന ഗണപതിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. മതസൗഹാര്‍ദത്തിന്റെ പ്രതീകം എന്ന തലത്തിലാണ് ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഈ ചിത്രത്തിനു പിന്നില്‍ ആരാണെന്ന് മാത്രം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമൂഹമാധ്യമങ്ങളും ആ ചിത്രത്തിനു പിന്നിലെ കൈകളെ തിരഞ്ഞു നടക്കുകയായിരുന്നു. എന്നാല്‍ ഏവരുടെയും ആകാംക്ഷയ്ക്ക് തിരശീല വീണിരിക്കുകയാണ്.
പാല സ്വദേശിയായ വിനീത് എസ് ശേഖര്‍ എന്ന അധ്യാപകന് ഫേസ്ബുക്ക് ഗ്രൂപ്പായ ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രമാണ് ഇത്. നീതിന്റെ മകനാണ് തന്റെ സുഹൃത്ത് നല്കിയ കൊന്ത ഗണപതി ബിംബത്തില്‍ ചാര്‍ത്തിയത്. പങ്കുവെച്ച നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്.
മതത്തിന്റെ പേരില്‍ യുദ്ധം നടക്കുന്ന ഇക്കാലത്ത് മാതൃകയായകുകയാണ് വെറും 5 വയസ്സ് മാത്രമുള്ള കൊച്ചുകുട്ടിയുടെ ഈ പ്രവര്‍ത്തി. ‘അവന് ഏറ്റവും ഇഷ്ടപ്പെട്ട ഗണപതി ബിംബത്തിനെ കൊന്ത ചാര്‍ത്തി അലങ്കരിച്ചത് ഇന്നാണ് ഞാന്‍ കണ്ടത്. കണ്ടപ്പോള്‍ ഭയങ്കര സന്തോഷമുണ്ടായി. അവന്റെ കാഴ്ചപ്പാടുകള്‍ എന്നും ഇങ്ങനെ നിഷ്കളങ്കമായി തുടരട്ടെ എന്ന് ആഗ്രഹം’. ആ അച്ഛന് കുറിക്കുന്നു.
വിനീത് പങ്കുവെച്ച കുറിപ്പ്:
”ഈ ഫോട്ടോ കാണുമ്പോള്‍ ‘ചിലര്‍ക്ക്’ അസഹ്യമായി തോന്നിയേക്കാം. നഴ്സറിയില്‍ പഠിക്കുന്ന 5 വയസുള്ള മകന്, ജാതിയെയും മതത്തെയും തിരിച്ചറിയാത്ത അവന്റെ ജീവിതത്തിലെ ഈ നല്ല സമയത്തു ചെയ്ത ഒരു കാര്യം. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് കൊടുത്ത സമ്മാനമാണ് ആ കൊന്ത. അവന് എന്നെക്കൊണ്ട് വാങ്ങിപ്പിച്ചു കാറില്‍ വച്ച, അവന് ഏറ്റവും ഇഷ്ടപ്പെട്ട ഗണപതി ബിംബത്തിനെ കൊന്ത ചാര്‍ത്തി അലങ്കരിച്ചത് ഇന്നാണ് ഞാന്‍ കണ്ടത്. കണ്ടപ്പോള്‍ ഭയങ്കര സന്തോഷമുണ്ടായി. അവന്റെ കാഴ്ചപ്പാടുകള്‍ എന്നും ഇങ്ങനെ നിഷ്കളങ്കമായി തുടരട്ടെ എന്ന് ആഗ്രഹം.”
Discussion about this post