വണ്ടിപ്പെരിയാര്‍: പെരിയാറില്‍ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പെരിയാര്‍ കടുവാസങ്കേതം വനത്തിനുള്ളിലെ സത്രത്തിനുസമീപം സീതക്കുളത്തു വെച്ച് രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ലെനിന് (35), വാച്ചര്‍ മാധവന് (50) എന്നിവര്‍ക്കാണ് മിന്നലില്‍ പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാമാസവും നടത്തി വരുന്ന
സ്പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായാണ് ഇവര്‍ സീതക്കുളത്ത് എത്തിയത്. ഇടിമിന്നലേറ്റു തെറിച്ചുവീണ ഇവരെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചു. തുടര്‍ന്ന വയര്‍ലസിലൂടെ വള്ളക്കടവ് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകസംഘം ആംബുലന്‍സ് എത്തിച്ച് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post