കൊച്ചി: ലൈസന്‍സുള്ള ഡ്രൈവിങ് സ്കൂളുകളുടെ ബ്രാഞ്ചുകളെന്ന പേരില്‍ നിയമവിരുദ്ധ ഡ്രൈവിങ് പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒ ജോജി പി ജോസിന്റെ നിര്‍ദേശ പ്രകാരം എംവിഐ എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കടവന്ത്ര സ്വദേശിനിയുടെ പിടികൂടി.
അനധികൃത ഡ്രൈവിങ് പഠിപ്പിക്കല്‍ പെരുകുന്നതായി കഴിഞ്ഞദിവസങ്ങളില്‍ പരാതി വന്നിരുന്നു. ഡ്രൈവിങ് ടെസ്റ്റിലെ വിജയ ശതമാനത്തിലും വന്‍ കുറവ് കണ്ടെത്തിയിരുന്നു. കാറിനു രൂപമാറ്റം വരുത്തി അനധികൃതമായി ഡ്രൈവിങ് പഠിപ്പിക്കുന്ന തരത്തിലാണ് വ്യാജ സ്കൂളുകള്‍ നടത്തുന്നത്.
അനധികൃത പരിശീലനത്തിനു ശേഷം ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന പരീക്ഷാര്‍ഥികള്‍ക്കു പണം വാങ്ങി അംഗീകൃത ഡ്രൈവിങ് സ്കൂളുകള്‍ വാഹനം വിട്ടു കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മികച്ച ക്ലാസ്റൂം, ഓട്ടോമൊബൈല്‍ ഡിപ്ലോമയുള്ള ഇന്‍സ്ട്രക്ടര്‍, പഠിതാക്കള്‍ക്കു വിശദീകരിച്ചു നല്കാന് വാഹനങ്ങളുടെ പാര്‍ട്സുകള്‍ തുടങ്ങിയവയൊക്കെ ഡ്രൈവിങ് സ്കൂളിനോടനുബന്ധിച്ചു വേണമെന്നാണു മോട്ടോര്‍ വാഹന നിയമം.
അഞ്ചു വര്‍ഷമെങ്കിലും ഡ്രൈവിങില്‍ പരിചയമുള്ളവര്‍ മാത്രമേ ഇന്സ്ട്രക്ടര്മാരാകാന് പാടുള്ളു എന്നാണ് നിയമം എന്നാല്‍ ലൈസന്‍സ് കിട്ടി പിറ്റേന്നു പഠിപ്പിക്കാനിറങ്ങുന്ന ആശാന്മാരുമുണ്ട്. ഡ്രൈവിങിന്റെ മറ്റു കാര്യങ്ങളും നിയമങ്ങളുമൊക്കെ ശിഷ്യര്‍ മറ്റു വഴികളിലൂടെ സ്വായത്തമാക്കണം. കമ്പിയില്‍ തട്ടാതെ വണ്ടിയോടിച്ചാല്‍ ആശാനും ശിഷ്യര്‍ക്കും തൃപ്തിയായി. ചട്ടവും വട്ടവുമൊക്കെ റോഡില്‍ നിന്നു തനിയെ കിട്ടിക്കോളുമെന്ന ആശാന്റെ ഉപദേശം കൂടിയാകുമ്പോള്‍ പല അനധികൃത സ്കൂളുകളിലും ഡ്രൈവിങ് പഠനം പൂര്‍ണ്ണം
Discussion about this post