തൃശ്ശൂര്‍: കേരളത്തില്‍ കുറുന്തോട്ടിക്ക് കടുത്ത ക്ഷാമം. ഇതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ് ഔഷധ സസ്യ ബോര്‍ഡ്. തൃശ്ശൂരില്‍ മറ്റത്തൂര്‍ സഹകരണ സംഘവുമായി സഹകരിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. മുപ്പത് ഏക്കറില്‍ 60 കുടുംബശ്രീ പ്രവര്‍ത്തകരാണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്.
കുറുന്തോട്ടിക്ക് കടുത്ത ക്ഷാമം നേരിടാന്‍ പ്രധാന കാരണം ഇവയുടെ അശാസ്ത്രീയമായ ശേഖരണവും പ്രളയത്തില്‍ ഉണ്ടായ നാശവും ആണ്. ഇത്തരത്തില്‍ ആവശ്യമായ സസ്യങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഔഷധ നിര്‍മ്മാണം തടസ്സപ്പെട്ടു തുടങ്ങിയതോടെയാണ് സസ്യങ്ങള്‍ കൃഷി ചെയ്യാന്‍ ഗ്രാമീണം പദ്ധതി ആവിഷ്കരിച്ചത്. ജില്ലയില്‍ കൊടകര, ഒല്ലൂക്കര, ചാലക്കുടി, എന്നിവിടങ്ങളില്‍ ആണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്.
കര്‍ഷകര്‍ക്ക് സൗജന്യമായാണ് കുറുന്തോട്ടി വിത്തുകള്‍ നല്‍കുന്നത്. കൃഷിക്ക് വേണ്ട സാങ്കേതിക സഹായങ്ങളും ഔഷധ സസ്യ ബോര്‍ഡ് നല്‍കും. കിലോയ്ക്ക് 85 രൂപ വില നല്‍കിയാണ് സഹകരണസംഘം കുറുന്തോട്ടി വില്‍ക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഔഷധകമ്പനികള്‍ക്ക് ആവശ്യമുള്ള കുറുന്തോട്ടിയുടെ പത്ത് ശതമാനം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. വെള്ളപ്പൊക്കത്തിന് മുന്‍പ് 30 ടണ്‍ കുറുന്തോട്ടി കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ പത്ത് ടണ്‍ കുറുന്തോട്ടി പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post