ആലപ്പുഴ: തനിക്ക് ഇഷ്ടമുള്ളവരോട് എന്നും മുഖത്തൊരു കടുപ്പഭാവത്തോടെയാണ് ഗൗരിയമ്മ സംസാരിക്കുക. കുറച്ച് അധികാരത്തോടെ വെറുതെ മുഖത്ത് ദേഷ്യം വരുത്തിയുള്ള ആ സംസാരം കാണാന്‍ പലര്‍ക്കും ഇഷ്ടമാണ്താനും. ഇപ്പോള്‍ ഇതാ തോമസ് ഐസക്കിനെയും വെറുതെ വിട്ടില്ല.
തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഗൗരിയമ്മ സ്വീകരിച്ചത്. ആ സമരനായികയോട് ഈ നേതാക്കള്‍ക്ക് എന്നും ബഹുമാനമാണ്. സംസാരത്തിനിടയില്‍ താന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഗൗരിയമ്മയയുടെ പ്രതികരണം ഇങ്ങനെ എന്നാല്‍ താന്‍ വേഗം ചെല്ലൂ…
Discussion about this post