പാലക്കാട്; വിജയം ഒട്ടും പ്രതീക്ഷിക്കാത്ത പാലക്കാടും ആലത്തൂരും യുഡിഎഫ് വിജയക്കൊടി പാറിച്ചു.
അവസാനം വരെ നടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ 11637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠന്റെ വിജയം. വികെ ശ്രീകണ്ഠന് 399274 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ് 387637 വോട്ടും നേടി.
എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ 218556 വോട്ട് നേടി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നാലിടത്തും എംബി രാജേഷ് മുന്നിട്ട് നിന്നെങ്കിലും മറ്റു മണ്ഡലങ്ങളിലെ ശ്രീകണ്ഠന്റെ ഭൂരിപക്ഷം മറികടക്കാന്‍ കഴിഞ്ഞില്ല. പട്ടാമ്പി, മണാര്‍ക്കാട്, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ശ്രീകണ്ഠന് ഭൂരിപക്ഷം നല്‍കിയത്.
ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് പാലക്കാട് യുഡിഎഫ് ജയം നേടിയത്. സിപിഎമ്മിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടാണ് പാലക്കാട് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. പാലക്കാടും ആലത്തൂരുമൊക്കെ സിപിഎമ്മിന്റെ കോട്ടകളായിരുന്നു.
മലമ്പുഴ മണ്ഡലത്തില്‍ മാത്രമാണ് രാജേഷിന് കുറച്ചെങ്കിലും ലീഡ് നേടാനായത്. ഒരു മതനിരപേക്ഷ ഗവണ്മെന്റിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ് തന്നെ ജയിക്കാന്‍ സഹായിച്ചതെന്ന് വികെ ശ്രീകണ്ഠന് പ്രതികരിച്ചു.
Discussion about this post