ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുലിനെതിരെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ആകെ കിട്ടിയ വോട്ട് 78762 ആയിരുന്നു. കേരളത്തിലെ എന്‍ഡിഎയിലെ സൂപ്പര്‍ താരമായിട്ടാണ് ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പരിഗണിച്ചത്. എന്നാല്‍ മൂന്നാം സ്ഥാനത്ത് പിന്തള്ള പെടുകയായിരന്നു.
ആദ്യം തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ പിന്നീട് വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാര്‍ത്ഥിത്വം പ്രഖ്യാപിച്ച് തുഷാര്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ സജീവമാകുന്നതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതോടെ കോണ്‍ഗ്രസ് ദേശീയ നേതാവിനെതിരെ മത്സരിച്ച് ദേശീയ താരമാകുകയായിരുന്നു തുഷാറിന്റെ ലക്ഷ്യം. അങ്ങനെ തൃശൂരില്‍നിന്ന് ചുരം കയറി വയനാട്ടിലെത്തി.
എന്നാല്‍ വയനാട്ടില്‍ മത്സരിച്ച തുഷാര്‍ ആകെ നേടിയ വോട്ട് 78762 ആണ്. വന്‍ തിരിച്ചടിയാണ് തുഷാര്‍ നേരിട്ടത്. ഇപ്പോള്‍ തുഷാറിന്റെ തോവില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാര്‍ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
തൃശ്ശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലതെന്നും അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നെന്നും എങ്കിലും രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട് മണ്ഡലത്തില്‍ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് കുറഞ്ഞതിന് പിന്നില്‍ സംഘടനാ പാളിച്ചകളുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രകടമായി. സവര്‍ണരേയും സംഘടിത ന്യൂനപക്ഷ വിഭാഗത്തേയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post