തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനം. നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ശശി തരൂരിനെ തുണയ്ക്കുകയായിരുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന നേമം ഒഴികെ മറ്റെല്ലായിടത്തും ശശി തരൂര്‍ തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
തിരുവനന്തപുരം ബിജെപി കണക്കു കൂട്ടിയ മണ്ഡലമായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. ഏറെ ഉറ്റു നോക്കിയ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തനായ നേതാവ് തന്നെ വേണമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ആയതിനാല്‍ മിസോറാം ഗവര്‍ണര്‍ പദവിയിലിരിക്കുന്ന കുമ്മനം രാജശേഖരനെ തിരികെ വിളിക്കുകയായിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് ഗവര്‍ണര്‍ പദവി രാജിവെച്ച് കുമ്മനം തിരികെ എത്തിയത്.
ഇനി എന്ത് എന്ന ചോദ്യമാണ് നേതാവിന് മുന്പില് ഇപ്പോള്‍ ഉള്ളത്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ട്രോളുകളുടെ പൂരമാണ്. ഉത്തരത്തില്‍ ഉള്ളത് കിട്ടിയുമില്ല കക്ഷത്തില്‍ ഇരിക്കുന്നത് പോവുകയും ചെയ്തു, കടിച്ചതും ഇല്ല പിടിച്ചതും ഇല്ല തുടങ്ങിയ പഴംഞ്ചൊല്ല് എടുത്തിട്ടാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ ഉയരുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ വ്യക്തമായ ലീഡ് കുമ്മനം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളുകയായിരുന്നു.
ഇതിനിടയില്‍ വോട്ടെണ്ണലിന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം കൊല്ലത്തെ പ്രമുഖമായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ആഗ്രഹങ്ങള്‍ സഫലമാകുവാനുള്ള എല്ലാ വഴിപാടുകളും നടത്തിയിരുന്നു. ഇതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. കുമ്മനം തന്നെയാണ് ക്ഷേത്രത്തില്‍ പോയതും വഴിപാട് നടത്തിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Discussion about this post